December 08, 2009

ഒരു എം.ടി.പി.

അവൾക്ക് പതിനാറെന്ന് അമ്മ
അല്ല ഇരുപതെന്ന് കാമുകൻ.
അച്ഛന് അഭിപ്രായമില്ല.!

കോഴിക്കുഞ്ഞിന്റെ അത്രയുമെ ഞാൻ വളർന്നൊള്ളു
തലയും, അല്ലെങ്കിൽ തലച്ചോർ
ബാക്കിയൊക്കെ ലോപിച്ച് വാലുപോലെ!

അവൾ മരിച്ചു.
അത്ഭുതം തോന്നിയില്ല, അമ്മയ്ക്കും, കാമുകനും.
അച്ഛനെന്തോ പറഞ്ഞു എന്ന് അവർ പറഞ്ഞു ?!

രക്തം പുരണ്ട ഒരനക്കം,
കൊല്ലുക എന്നതാണ് അവിടെ ധർമ്മം.?
ഞാൻ ആണോ പെണ്ണോ എന്നായിരുന്നില്ല ചോദ്യം.!!!

6 comments:

ആറാംതമ്പുരാന്‍ said...

ഞാൻ ആണോ പെണ്ണോ എന്നായിരുന്നില്ല ചോദ്യം.!!!

സന്തോഷ്‌ പല്ലശ്ശന said...

Medical Termination of Pregnancy

full form kandupidikkaan ithiri budhimutti... :):)

kavitha kollaam
thanks

ഏ.ആര്‍. നജീം said...

പാവം... കുഞ്ഞ് :(

ആറാംതമ്പുരാന്‍ said...

നൈമിഷിക സുഖത്തിന്റെ ബാക്കിപത്രമാവുന്ന ജീവന്റെ തുടുപ്പുകൾ, സദാചാരതിന്റെ പേരിൽ, കുടുംബ മഹിമയുടെ നിലനിൽ‌പ്പിന് എന്നിങ്ങനെ ഒരായിരം കാരണങ്ങളാൽ ടെർമിനേറ്റ് ചെയ്യപ്പെടുംമ്പോൾ പാവം കുഞ്ഞ് എന്ന് നമ്മൾ പറയുന്നു, വേദനയുടെ പാര‌മ്യതിൽ പോലും ഒന്നുറക്കെ കരയാനാവതെ അവർ പിടയുമ്പോൾ കൊല്ലുന്നവനും, കൊല്ലിക്കുന്നവനും ധർമ്മം കാക്കുന്നവർ ആകുന്നു.......
എന്നെ വായിച്ച സന്തോഷിനും, നജീമിനും നന്ദി....

Anonymous said...

തിരുവനന്തപുരം: കേരളത്തില്‍ ഒരു വര്‍ഷം 30,000 ഭ്രൂണഹത്യ രഹസ്യമായി നടക്കുന്നുണ്ടെന്ന് ജയില്‍ എ.ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ഗവണ്‍മെന്റ് തലത്തില്‍ അന്വേഷിച്ചാല്‍ ഒരു ഭ്രൂണഹത്യപോലും നടക്കുന്നില്ല എന്നാവും രേഖകളിലുണ്ടാവുക

Deepa Bijo Alexander said...

:-(

ഇതും ഒരു എം.ടി.പി