December 16, 2009

ശവങ്ങൾ ഒഴുകുന്ന പുഴ

ഇന്നെത്രഉണ്ടായിരുന്നു ?
മൂന്നുപേർ.
ഒരുപെണ്ണും, രണ്ടാണും.

എങ്ങനായിരുന്നു ?
പെണ്ണ് നഗ്നയായിരുന്നു,
അപ്പോൾ..?
അതെ.

ആണുങ്ങൾ ?
കമഴ്ന്നായിരുന്നതിനാൽ വ്യക്തമല്ല.
എങ്ങനായിരുന്നു ?
കിഴക്കുനിന്നും ഒഴുകി എത്തിയവർ.

ഒരാൾകൂടെ എത്താനുണ്ട്…..
അയാൾ പുഴ ലക്ഷ്യമാക്കി നടന്നു.
കൂട്ടലും കിഴിക്കലും പൂർണ്ണമാകണം.

3 comments:

ആറാംതമ്പുരാന്‍ said...

ഒരാൾകൂടെ എത്താനുണ്ട്…..
അയാൾ പുഴ ലക്ഷ്യമാക്കി നടന്നു.
കൂട്ടലും കിഴിക്കലും പൂർണ്ണമാകണം

the man to walk with said...

vaayichu

ഭൂതത്താന്‍ said...

കണക്കുകള്‍ കൂടി കിട്ടാന്‍ നെട്ടോട്ടമോടുന്നവര്‍ചുറ്റിലും