August 17, 2011

ചോക്ക്കഷ്ണങ്ങൾ,



താഴെവീണുകിടക്കുന്ന ചോക്ക്കഷ്ണങ്ങൾ,
പച്ച, മഞ്ഞ, ചുവപ്പ്, കാവി, അങ്ങനെ.
പച്ചയും മഞ്ഞയും ചുവപ്പും ഒക്കെയെടുത്ത്
ഞാൻ ഇടത്തേയ്ക്ക് എഴുതിനോക്കി.

അക്ഷരങ്ങൾക്ക് ഒക്കെ ഇപ്പോൾ,
വല്ലാത്ത ഒരു വളവ്.
കൈകൾ ചരിച്ച് വച്ചും
ഞാൻ എഴുതി നോക്കി

ഞാൻ മാത്രമല്ല പലരും
പലകുറി എഴുതിനോക്കിയിരുന്നു
അത് ഞാൻ മനസ്സിലാക്കിയത്,
മൂലയിൽ കിടക്കുന്ന ഡസ്റ്റർ കണ്ടാണ്.!

എനിക്ക് വിശ്വാസം വന്നില്ല!
ഞാൻ എഴുതിയിരുന്ന ഫലകം,
അത് ഒരു വിശ്വാസം മാത്രമായിരുന്നു
ഉടഞ്ഞു പോകാവുന്ന ഒരു വിശ്വാസം!!!

ദുർബലനായ ഒരു വൃദ്ധൻ തന്റെ
രണ്ട് കൈകളും കൊണ്ട് ആ ഫലകത്തിൽ
എഴുതാൻ തുടങ്ങി.., ഞാൻ ചിരിച്ചു
അക്ഷരങ്ങൾ…..

അക്ഷരങ്ങൾ തെളിയാൻ തുടങ്ങിയപ്പോൾ
എനിക്ക് അത്ഭുതം!!
എനിക്ക് മാത്രമല്ല
പലർക്കും!!

ഓരോരുത്തരായി ആ ഫലകത്തിന്റെ
അടുത്തേയ്ക്ക് എത്തിത്തുടങ്ങി,
എനിക്ക് ആവേശം അടക്കാനാവുന്നില്ല
എനിക്ക് ആ ഫലകം ഇപ്പോൾ കാണാം.


ഇന്നലെ വരെ അത് സുന്ദരമാണെന്നാണ്,
ഞാൻ അഹങ്കരിച്ചിരുന്നത്,
പക്ഷേ ഇന്ന് അതിലെ
നെറിവില്ലായ്മകൾ എന്നെ ഉലയ്ക്കുന്നു.

ഞാൻ അവനെ അധികാരപ്പെടുത്തിയിരുന്നില്ല,
എന്നിട്ടും അവൻ എന്റെമേൽ അധികാരം സ്ഥാപിച്ചു
ആ ചതുർകോണ വിഗ്രഹത്തിന്‌മുകളിൽ
അവർ കാർക്കിച്ചു തുപ്പി.

ഒന്നും ചെയ്യാനാവാതെ
ഞാനും അവരും എല്ലാം നോക്കി നിന്നു
അവർ പറഞ്ഞു ഇവിടെ ഒന്നും സംഭവിച്ചില്ല
ഒന്നും!!!!!!!!!!!